‘ഹൈന്ദവ വിശ്വാസത്തോടും അയ്യപ്പഭക്തരോടും സിപിഐഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന… രാജീവ് ചന്ദ്രശേഖര്‍

ഹൈന്ദവ വിശ്വാസത്തിനോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ആദ്യം, 2018-ല്‍ ശബരിമലയുടെ സംസ്‌കാരം തകര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. തുടര്‍ന്ന് അവര്‍ക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പിന്നാലെ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ തന്നെ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലര്‍ത്തുന്നവരുമാണ് പിണറായി വിജയന്റെ സിപിഐഎം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളില്‍ നിന്ന് വ്യക്തം – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button