ഭർത്താവ് എസ്റ്റേറ്റിലേക്ക് പോയതിന് പിന്നാലെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി…
തമിഴ്നാട് വാൽപ്പാറയിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിയുടെ ഭാര്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടിആർ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതി (47) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു സംഭവം. ഭർത്താവ് ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിനെത്തുടർന്നായിരുന്നു അപകടം. വീട്ടിൽ നിന്നും പുകയും ഉയരുന്നതായി ആദ്യം കണ്ടത് പരിസരവാസികളാണ്. തുടർന്ന് ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും ഇന്ദുമതി മരിച്ചിരുന്നു. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വാൽപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.