ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ഗൂഗിൾ കമ്പനി ഭാരവാഹികളടക്കം പതിനൊന്ന് പേർക്കെതിരെയാണ് കേസ്. രാഹുൽ മാങ്കൂട്ടം വിവാദവുമായി ബന്ധപ്പെട്ട് താര ടോജോ നടത്തിയ പ്രതികരണങ്ങൾക്കെതിരെയായിരുന്നു ആയിരുന്നു വീഡിയോ.