കെ എസ് ആർ ടി സി ബസ് ഡ്രൈവറെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി.. സ്വകാര്യബസ് ജീവനക്കാരനെതിരെ…

കൊല്ലത്ത് കെ.എസ്.ആർ.സി ബസ് ഡ്രൈവർക്കുനേരേ സ്വകാര്യ ബസ് ജീവനക്കാരൻറെ കൊലവിളി. ചാത്തന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.സി ബസ് ഡ്രൈവർ രാജേഷിന് നേരേയാണ് സ്വകാര്യബസ് ഡ്രൈവർ കൊലവിളി മുഴക്കിയത്. സ്വകാര്യ ബസ് ഡ്രൈവറായ പൂയപ്പള്ളി സ്വദേശി അനന്തുവാണ് രാജേഷിനു നേരേ കൊലവിളി നടത്തിയത്. കെ എസ് ആർ ടി സി ബസിലെ ഡ്രൈവർ സീറ്റിനടുത്ത് വന്ന് അസഭ്യവർഷം നടത്തിയശേഷം വെട്ടിക്കൊല്ലുമെന്നായിരുന്നു അനന്തുവിന്റെ ഭീഷണി. അനന്തു ഭീഷണിപ്പെടുത്തുന്നതിൻറെ വീഡിയോയും പുറത്തുവന്നു.

ഇന്നലെ വെളിയം ജംഗ്ഷനിൽ വെച്ചാണ് സംഭവമുണ്ടായത്. കെഎസ്ആർടിസി ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ഡ്രൈവർ വാഹനത്തിന് അടുത്തെത്തി ഭീഷണി മുഴക്കിയത്. എറണാകുളം സ്വദേശിയായ രാജേഷിൻറെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. ബസിൻറെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ വധ ഭീഷണി മുഴക്കിയത്

Related Articles

Back to top button