കയറും മുൻപേ വാതിൽ അടഞ്ഞു; ലിഫ്റ്റിൽ കുടുങ്ങി പതിനൊന്നുകാരൻ മരിച്ചു

ലിഫ്റ്റിൽ കുടുങ്ങി പതിനൊന്ന് വയസ്സുകാരൻ മരിച്ചു. കുട്ടി ലിഫ്റ്റിൽ കയറും മുൻപേ ലിഫ്റ്റിന്റെ വാതിലടയുകയായിരുന്നു. പൂനെയിലെ രാംസ്മൃതി സൊസൈറ്റിയിലെ അപ്പാർട്ടുമെന്റിലായിരുന്നു സംഭവം.

അപ്പാർട്ടുമെന്റിന്റെ മൂന്നാം നിലയ്ക്കും നാലാം നിലയ്ക്കും ഇടയിൽ ലിഫ്റ്റിന് സമീപം കുട്ടി കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി വാതിൽ അടഞ്ഞതിനെ തുടർന്ന് കുട്ടി അതിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ലിഫ്റ്റ് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button