പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ബാഗ്.. ബാഗ് തുറന്നപ്പോൾ കണ്ടത്.. ഞെട്ടൽ…

കെഎസ്ആർടിസി ബസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തി.പത്തനാപുരം ഡിപ്പോയിലെ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും വന്ന ബസിലാണ് ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ കണ്ട ബാഗിലായിരുന്നു 2 കിലോ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ഗതാഗത മന്ത്രിയുടെ ബസ് തടയലിനുപിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് നാളെ മുതൽ എല്ലാ ജില്ലകളിലും പരിശോധന നടത്തും.

Related Articles

Back to top button