വിജയദശമി ആഘോഷത്തിനിടെ ദുരന്തം; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്.



