കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോ സ്റ്റാറ്റ് എടുത്ത് തട്ടിപ്പ്.. വിൽപനക്കാരനിൽ നിന്നും തട്ടിയത്…

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽപ്പനക്കാരനിൽ നിന്നും പണം തട്ടിയതായി പരാതി. തൃശൂർ കാട്ടൂർ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്പിൽ തേജസ്സിന്റെ കയ്യിൽ നിന്നുമാണ് 14,700 രൂപ തട്ടിയത്. കഴിഞ്ഞ മാസം 27നായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. തേജസിന്റെ കടയിലേക്ക് ബൈക്കിൽ എത്തിയ ഒരു യുവാവ് സമൃദ്ധി ലോട്ടറിയുടെ ആറു ലോട്ടറി ടിക്കറ്റുകൾ തൻറെ പക്കലുണ്ടെന്നും അത് സമ്മാനം അടിച്ചതാണോ എന്ന് നോക്കണം എന്നും ആവശ്യപ്പെട്ടു. 21ന് നറുക്കെടുപ്പ് നടന്ന ലോട്ടറി ടിക്കറ്റുകളാണ് അയാൾ തേജസിന് നൽകിയത്. തേജസ് ടിക്കറ്റുകൾ സ്കാൻ ചെയ്തപ്പോൾ 5000 രൂപ വീതം ടിക്കറ്റുകൾക്ക് അടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കൈവശം കൂടുതൽ പണമില്ലാതിരുന്നതിനാൽ മൂന്നു ടിക്കറ്റിൻറെ പണം തേജസ് യുവാവിന് നൽകുകയറും ചെയ്തു. ഏജൻറ് കമ്മീഷൻ കഴിച്ചുള്ള 14,700 രൂപയാണ് തേജസ് യുവാവിന് നൽകിയത്.
പിന്നാലെ തേജസ് യുവാവ് നൽകിയ ടിക്കറ്റുകളുമായി തൃശൂരിലെ ഏജൻസിയിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയത്. ടിക്കറ്റുകൾ ഒർജിനൽ അല്ലായെന്നും വ്യാജമാണെന്നും കണ്ടെത്തി. അതേ നമ്പരിലെ ടിക്കറ്റ് ആലപ്പുഴ ട്രഷറിയിൽ മാറിയിരിക്കുന്നു. ഇതോടെയാണ് നടന്നത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. സംഭവത്തിൽ . തേജസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടിക്കറ്റിന്റെ യഥാർത്ഥ ഉടമ അറിയാതെ എങ്ങനെ ഇത്തരത്തിൽ ഒരു ഫോട്ടോസ്റ്റാറ്റ് നിർമ്മിക്കാൻ കഴിയും എന്ന തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.



