രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 300 പാക്കറ്റ് ഹാൻസ്; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ..

രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 300 പാക്കറ്റ് ഹാൻസുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. പെരുമ്പാവൂർ വെങ്ങോല മരവെട്ടിചുവട് കീപ്പുറത്ത് 45 കാരനായ നസീർ മുസ്തഫയെ ആണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ച രാത്രി 9 മണിക്ക് അടിമാലി സ്റ്റേഷൻ എസ്.എച്ച്.ഒക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, വിൽപനക്കായി ചാക്കിൽ കൊണ്ടുവന്ന 300 പാക്കറ്റ് ഹാൻസും കൂൾ ലിപ് ഇനത്തിൽ പെട്ട 47 പാക്കറ്റുകളും പിടികൂടിയത്. ഇയാൾ പെരുമ്പാവൂരിനടുത്തുള്ള സ്കൂൾ ബസിന്റെ ഡ്രൈവറാണ്. എസ്.ഐ രാജേഷ് പണിക്കരും സംഘവുമാണ് പ്രതിയെ പിടികൂടിയിട്ടുള്ളത്.



