ഉണ്ണികൃഷ്ണന്‍ പോറ്റിയെ 22 വര്‍ഷമായി അറിയാം..’ശില്‍പം പൊതിയാന്‍ സ്വര്‍ണം കൊടുത്തു

സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു. ദ്വാരപാലകശില്പം പൊതിയാൻ സ്വർണ്ണം കൊടുത്തു എന്നും സ്വർണ്ണം പൂശിയത് താനും ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേർന്നാണെന്നും രമേഷ് റാവു പറഞ്ഞു. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്വർണ്ണം സ്പോൺസർ ചെയ്തതെന്നും അനന്തസുബ്രഹ്മണ്യവും ഉണ്ണികൃഷ്ണൻ പോറ്റിയും ഇതിനോട് സഹകരിച്ചു, ചെന്നൈയിലേക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേര്‍ന്നാണ്. താൻ രേഖകളിൽ ഒപ്പിട്ട് നൽകുക മാത്രമേ ചെയ്തുള്ളു. വഴിപാട് ചെയ്യാനുള്ള അവസരം ഭാഗ്യമായാണ് കരുതിയത് എന്നും രമേശ് റാവു പറഞ്ഞു.

അതുപോലെ കഴിഞ്ഞ മാസം ശബരിമലയിൽ പോയപ്പോൾ ദേവസ്വം വിജിലൻസ് വിവരങ്ങൾ തേടിയിരുന്നതായും അറിയാവുന്ന കാര്യങ്ങളെല്ലാം വിജിലൻസിനോട് പറഞ്ഞെന്നും ഇത്തരത്തിൽ ഒരു വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ 22 വർഷമായി അറിയാം രമേഷ് റാവു പറഞ്ഞു. അതേസമയം ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ശബരിമല സ്വർണപ്പാളിയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തലില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. മാധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു വ്യക്തിത്വമുണ്ട്. തകർക്കാവുന്നതിന്റെ പരമാവധി തകർത്തെന്നും ഇനി പറയാനുള്ളത് കോടതിയിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറയാനുള്ളതോ കോടതിയില്‍ പറയുമെന്ന പ്രതികരിച്ച ഉണ്ണികൃഷ്ണൻ പോറ്റി, വിജിലൻസ് നോട്ടീസ് നൽകിയോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല

Related Articles

Back to top button