ആലപ്പുഴയിൽ വില്പനയ്ക്ക് എത്തിച്ച നാല് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
അമ്പലപ്പുഴ: ആലപ്പുഴയിൽ വില്പനയ്ക്ക് എത്തിച്ച നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. മാരാരിക്കുളം സൗത്ത് ചെട്ടിക്കാട് പടിഞ്ഞാറേക്കര വയസ്സുള്ള ആൻഡ്രൂസ് (27) , ആലപ്പുഴ വാടയ്ക്കൽ വാർഡിൽ തിരുവമ്പാടിയിൽ പുതുവൽ വീട്ടിൽ അനന്ദു (28) എന്നിവരാണ് സൗത്ത് പോലീസിൻ്റെ പിടിയിലായത് .
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രണ്ടു യുവാക്കൾ കഞ്ചാവുമായി നിൽക്കുന്നു എന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ വി.ഡി. റെജിരാജിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്നാണ് പൊലീസ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പ്രതികളെ പിടികൂടുകയും അവരിൽ നിന്നും നാല് കിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റു ചെയ്തു.
പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഐ.എസ്.എച്ച്.ഒ റജിരാജ് വി.ഡിയോടൊപ്പം സൗത്ത് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൾ സബ്ബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നായർ, എസ്.ഐ കണ്ണൻ നായർ, എസ്.സി.പി.ഒ മാരായ ജോസഫ്, സേതു മോൻ, സുധീഷ്, ബിപിൻദാസ് എന്നിവരും ഉണ്ടായിരുന്നു.