‘LDF പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം….പി.വി. അൻവർ

സംസ്ഥാന സർക്കാരിന് എതിരെ വിമർശനവുമായി പി.വി. അൻവർ. LDFൻ്റെ പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം. പറ്റുമെങ്കിൽ യോഗിയുടെ സന്ദേശം കൂടി വായിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി.സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു.

മുഖ്യമന്ത്രിയുടെ സി എം വിത്ത് മീയിലും അൻവർ വിമർശനം ഉന്നയിച്ചു. ഇതുവരെ മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണുമ്പോൾ അലർജിയായിരുന്നു. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് CM വിത്ത് മീ പരിപാടി. തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ ടിഎംസി സ്ഥാനാർഥിയെ നിർത്തും. ഒരു മുന്നണിയുമായി ഇതു വരെ ചർച്ച നടത്തിയിട്ടില്ല. പിണറായിസത്തിൻ്റെ അവസാനത്തിന് തുടക്കം കുറിക്കുന്നതായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പെന്നും അൻവർ വ്യക്തമാക്കി.

Related Articles

Back to top button