ഐ.എച്ച്.ആർ.ഡിയും എൻ.ഐ.ഇ.എൽ.ഐ.ടിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു…
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റും (ഐ.എച്ച്.ആർ.ഡി) കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശീലന-ഗവേഷണ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും (എൻഐഇഎൽഐടി) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ: വി. എ. അരുൺ കുമാറും എൻഐഇഎൽഐടി കോഴിക്കോട് ഡയറക്ടർ ഡോ. പ്രതാപ് കുമാർ എസും ഒപ്പിട്ട ധാരണാ പത്രം കൈമാറി.