യോഗേഷ് ഗുപ്തക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി….

തിരുവനന്തപുരം: ഡിജിപി യോ​ഗേഷ് ​ഗുപ്തക്ക് കേന്ദ്ര നിയമനത്തിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനകം യോ​ഗേഷ് ​ഗുപ്തക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു.

വിജിലൻസ് ക്ലിയറൻസ് സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യോ​ഗേഷ് ​ഗുപ്ത നൽകിയ പരാതിയിലാണ് നടപടി. കേരളം വിട്ട് കേന്ദ്ര സ‌ർക്കാരിന് കീഴിലുള്ള പദവിയിലേക്ക് മാറാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവരോട് യോ​ഗേഷ് ആവശ്യപ്പെട്ടിട്ടും സർക്കാ‌ർ അംഗീകരിച്ചിരുന്നില്ല. സർക്കാരുമായി പ്രശ്നങ്ങളുണ്ടായതോടെയാണ് യോ​ഗേഷ് ​ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചത്. എന്നാൽ കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം തടഞ്ഞുവെയ്ക്കുകയായിരുന്നു.

Related Articles

Back to top button