പശുവിനെ കറക്കാന്‍ തൊഴുത്തിലെത്തി.. പക്ഷെ നടന്നത്.. ക്ഷീര കര്‍ഷകന് ദാരുണാന്ത്യം…
പാൽ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയ ക്ഷീരകർഷകന് ദാരുണാന്ത്യം. തൊഴുത്തിലെ തൂൺ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്.പാലക്കാട് നെന്മാറ കയറാടി സ്വദേശി മീരാൻ ആണ് മരിച്ചത്. പശുവിന്റെ പാൽ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം.
തൊഴുത്തിലുണ്ടായിരുന്ന സിമന്റ് തൂൺ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.