പൊതു അവധിയായ നാളെ സ്‌കൂളിലെത്താൻ വിദ്യാർത്ഥികൾക്ക് നിർദേശം.. എക്‌സാം മുടങ്ങാതിരിക്കാനെന്ന്….

ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച പൊതുഅവധി ദിനമായ നാളെ സ്‌കൂളിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി സ്‌കൂള്‍. മൂന്നാര്‍ കൊരണ്ടിക്കാട് കര്‍മ്മല്‍ഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കെയാണ് വിചിത്ര നിര്‍ദേശം.

ടേം എക്‌സാം മുടങ്ങാതിരിക്കാനാണ് തീരുമാനം എന്ന് പിടിഎ പ്രസിഡന്റ് വ്യക്തമാക്കി. മാതാപിതാക്കള്‍ സ്‌കൂള്‍ പ്രവര്‍ത്തക്കട്ടെ എന്ന് അഭിപ്രായപ്പെട്ടതായും പിടിഎ പ്രസിഡന്റ് സാജു കുഞ്ഞുമോന്‍ അറിയിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് നാളെ സ്‌കൂളിലെത്താന്‍ നിര്‍ദേശം നല്‍കിയത്. പരീക്ഷയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ പോലെ ക്ലാസുകള്‍ നടക്കും

Related Articles

Back to top button