ബിഗ്ബോസ് ഹൗസിൽ സര്‍പ്രൈസ്! കരുത്തനായ ആ മത്സരാര്‍ഥി പുറത്തേക്ക്…
ബിഗ് ബോസ് മലയാളം സീസണ് 7 ഒന്‍പതാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സീസണിലെ ഒരു പ്രധാന മത്സരാര്‍ഥി കൂടി പുറത്തേക്ക്.11 പേരാണ് ഇക്കുറി എവിക്ഷനില്‍ ഉണ്ടായിരുന്നത്. അവരെ പപ്പാതിയായി തരം തിരിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എവിക്ഷന് പ്രഖ്യാപിച്ചത്. ലക്ഷ്മി, അനീഷ്, ഷാനവാസ്, ആര്യന്, ബിന്നി, ജിഷിന്, ആദില, അഭിലാഷ്, അക്ബര്‍, ജിസൈല്‍, സാബുമാന് എന്നിവരാണ് ഇത്തവണത്തെ നോമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ ലക്ഷ്മി, അനീഷ്, ഷാനവാസ്, ആര്യന്, ബിന്നി, ജിഷിന് എന്നിവരോട് എണീറ്റ് നില്ക്കാന് മോഹന്‍ലാല്‍ ആദ്യം ആവശ്യപ്പെടുകയായിരുന്നു. ഇക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
എവിക്ഷന് പ്രഖ്യാപനം നാടകീയവും കൗതുകകരവുമായാണ് ബിഗ് ബോസ് നടത്തിയത്. റോബോട്ടിക് നായയായ സ്പൈക്കുട്ടനാണ് പുറത്താവുന്ന ആളുടെ പേര് വഹിച്ചുകൊണ്ടുള്ള കത്ത് ഹൗസില്‍ എത്തിച്ചത്. സ്പൈക്കുട്ടന് അവിടേക്ക് എത്തിയപ്പോള്‍ അതിന്റെ പുറത്തുണ്ടായിരുന്ന കത്ത് ആരാണ് എടുക്കുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. നെവിനാണ് അതിനായി ചാടി എണീറ്റത്. കത്ത് ബിന്നിക്കോ ജിഷിനോ, ആര്‍ക്കാണ് കൊടുക്കാന്‍ താല്പര്യമെന്നും മോഹന്‍ലാല്‍ നെവിനോട് ചോദിച്ചു. മടിച്ച് മടിച്ചാണെങ്കിലും നെവിന് ജിഷിനാണ് കത്ത് കൊടുത്തത്. ജിഷിന് എവിക്റ്റഡ് എന്നായിരുന്ന കത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ ജിഷിന് പുറത്തായി എന്നത് ഉറപ്പായി. ബിന്നി ഈ വാരം സേവ്ഡ് ആണെന്നും മോഹന്‍ലാല്‍ അറിയിച്ചു.
ഇത്തവണത്തെ വൈല്‍ഡ് കാര്‍ഡ് എന്ട്രികളിലെ ഒരംഗമായിരുന്നു ജിഷിന് മോഹന്‍. എന്നാല്‍ സീസണ് 7 ലെ പ്രേക്ഷകശ്രദ്ധ നേടുന്ന മുഖമായി മാറാന്‍ ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. ജിഷിന്റെ എവിക്ഷന് സഹമത്സരാര്‍ഥികളെ സംബന്ധിച്ച് അപ്രതീക്ഷിതവും ആയിരുന്നു.