ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം; മോഹന്‍ലാലിനെ ആദരിക്കാൻ സർക്കാർ…
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് ആദരിക്കല്‍ ചടങ്ങ്. മുഖ്യമന്ത്രിയും മന്ത്രിമാരും, സിനിമ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ ലോഗോ പ്രകാശനം നാളെ സാംസ്കാരിക മന്ത്രി സജി ചെറിയാന് നിര്‍വ്വഹിക്കും. നിയമസഭ മീഡിയ റൂമില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ് ലോഗോ പ്രകാശനം.
അടൂരിന് ശേഷം ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം. കഴിഞ്ഞ ദിവസമാണ് പരമോന്നത സിനിമ ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്.