തന്നെ പ്രസിഡന്റാക്കണമെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾക്കെതിരെ അബിൻ വർക്കി…

കൊച്ചി: തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയില്ലെങ്കില്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. ഇത് യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാന്‍ വേണ്ടി ആരോ ഇറക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന സന്ദേശമുള്‍പ്പെടെ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അബിന്‍ വര്‍ക്കിയുടെ വിശദീകരണം.

‘എന്നെ അധ്യക്ഷന്‍ ആക്കിയില്ലെങ്കില്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും എന്നാണ് ഈ മെസ്സേജില്‍ പറഞ്ഞിരിക്കുന്നത്. ഇത് യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാന്‍ വേണ്ടി ആരോ ഇറക്കുന്നതാണ്. ഇതുപോലുള്ള വ്യാജ പ്രചരണങ്ങള്‍ കൊണ്ട് യൂത്ത് കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തെയും ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനും ആണ് ശ്രമിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് ഏത് വിധേനയും മറുപടി നല്‍കും’, അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button