ഏഷ്യാ കപ്പ് ഫൈനല്‍ …റണ്‍വേട്ടക്കാരില്‍ നില മെച്ചപ്പെടുത്താന്‍ സഞ്ജു…
ഏഷ്യാ കപ്പ് ഫൈനല്‍ നടക്കാനിരിക്കെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അഭിഷേക് ശര്‍മ. ആറ് മത്സരങ്ങളില്‍ ഇന്ത്യന്‍ ഓപ്പണര്‍ അടിച്ചെടുത്തത് 309 റണ്‍സ്. പാകിസ്ഥാനെതിരെ ഫൈനലില്‍ ഇനി എത്ര നേടുമെന്ന് മാത്രമെ അറിയേണ്ടതുള്ളൂ. 51.50 ശരാശരിയിലാണ് അഭിഷേകിന്റെ നേട്ടം. 204.64 സ്ട്രൈക്ക് റേറ്റും അഭിഷേകിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ അഭിഷേകിന്റെ ഉയര്‍ന്ന സ്കോര്‍ 75 റണ്‍സാണ്. 19 സിക്സും 31 ഫോറുകളും അഭിഷേക് പറത്തി.
അഭിഷേകിന് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന ഒരേരയൊരു താരം പാകിസ്ഥാന് ഓപ്പണര്‍ സഹിബ്സാദാ ഫര്‍ഹാനാണ്. നാലാം സ്ഥാനത്താണ് ഫര്ഹാന്. അഭിഷേകിനെ മറികടക്കണമെങ്കില്‍ ഫൈനില്‍ അത്ഭുത പ്രകടനം തന്നെ ഫര്ഹാന് നടത്തേണ്ടി വരും. നാലാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ 160 റണ്‍സാണ് ഫര്ഹാന് നേടിയത്. നിലവില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 149 റണ്‍സാണ്. എന്തായാലും ഇത്രയൊന്നും നേടാന്‍ പാക് താരത്തിന് സാധിക്കില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. മാത്രമല്ല, അഭിഷേക് ഇന്ന് എത്ര റണ്‍സ് നേടുമെന്നും കണ്ടറിയണം.