ചികിത്സക്കിടെ സ്ത്രീയോട് ലൈംഗികാതിക്രമം.. ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ…
ചികിത്സക്കിടെ സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ ഡോക്ടർ കാലിഫോണിയയിൽ അറസ്റ്റിലായി. സാൻ ജോസിൽ പ്രവർത്തിക്കുന്ന ഡോ.സഞ്ജയ് അഗർവാളാണ്(68) ആണ് മിൽപിട്ടാസ് പൊലീസിന്‍റെ പിടിയിലായത്. സെപ്റ്റംബർ 16നാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി ലഭിക്കുന്നത്.അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തി.
പിന്നീടാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ അഗർവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സാന്‍റാ ക്ലാരാ മെയിൻ ജയിലിലേക്ക് ഇയാളെ മാറ്റി. മറ്റാർക്കെങ്കിലും അഗർവാളിൽ നിന്ന് മോശം അനുഭവം നേരിട്ടിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സാൻജോസിൽ താമസിച്ചു വരുന്ന അഗർവാൾ ഇവിടുത്തെ ഗുഡ് സമരിതൻ ആശുപത്രിയിൽ പൾമണനോളജിസ്റ്റായി ജോലി ചെയ്തു വരികയാണ്.