‘എന്റെ ഹൃദയം പിടയുന്നു’.. കരൂരിൽ നിന്നുള്ള വാർത്ത ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നുവെന്ന് കമൽ ഹാസൻ…
വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം ഒട്ടേറെ പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽ ഹാസൻ. തന്റെ ഹൃദയം പിടയുന്നു എന്നും കരൂരിൽ നിന്നുള്ള വാർത്ത ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നു എന്നും കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘എന്റെ ഹൃദയം പിടയുന്നു. കരൂരിൽ നിന്നുള്ള വാർത്ത ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നു. ജനത്തിരക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്താൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഉചിതമായ ചികിത്സയും ബാധിതർക്ക് അർഹമായ ആശ്വാസവും ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ഞാൻ അഭ്യർത്ഥിക്കുന്നു’, കമൽ ഹാസന്റെ വാക്കുകൾ.