ബസ് സർവീസ് ഉടമയെ വീട്ടിൽ കയറി വെട്ടിക്കൊന്നു…
ബസ് സർവീസ് ഉടമയെ വീട്ടിൽ കയറി വെട്ടിക്കൊന്നു.എകെഎംഎസ് ടൂർസ് ആന്റ് ട്രാവൽസ് ഉടമ സൈഫുദ്ദീനെ (49) മാൽപെയിൽ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെ സൈഫുദ്ദീനെ കൊടവൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൂന്നുപേർ അദ്ദേഹത്തിന്റെ വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു എന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.
സൈഫുദ്ദീന്റെ ബസുകളിൽ ഡ്രൈവർമാരായിരുന്നവരാണ് അക്രമികളെന്നാണ് സൂചന.