പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണുമരിച്ചു
പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണുമരിച്ചു. മണ്ണാർകാട് അലനല്ലൂരിലാണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മലീഹ.