സ്വകാര്യ ബസ് ടിപ്പര്‍ ലോറിയിലിടിച്ചു… നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി, പത്തു പേര്‍ക്ക് പരിക്ക്…

കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മുന്നില്‍ പോവുകയായിരുന്ന ടിപ്പര്‍ ലോറിയിലിടിച്ചത്. നിയന്ത്രണം വിട്ട ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിച്ച ശേഷം വീടിന്‍റെ മതിലിലിടിച്ചാണ് നിന്നത്. സീറ്റിനും സ്റ്റിയറിംഗിനും ഇടയിലായി കുടുങ്ങിപ്പോയ സ്വകാര്യ ബസ് ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. ബസിന്‍റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Related Articles

Back to top button