ചൊവ്വയിലേക്ക് പറക്കാനൊരുങ്ങി ആറ് സുന്ദരികൾ; 8000 അപേക്ഷകരിൽ നിന്നും നാസ തിരഞ്ഞെടുത്ത പത്തുപേരിൽ ആറും വനിതകൾ

24ാമ​ത് അ​സ്ട്രോ​ണ​റ്റ് കാ​ൻ​ഡി​ഡേ​റ്റ് പ​ട്ടി​ക പുറത്തുവിട്ട് നാസ. ബ​ഹി​രാ​കാ​ശ യാ​ത്ര​ക്കാ​യി നാ​സ പത്തുപേരെ തിര​ഞ്ഞെ​ടു​ത്തതിൽ ആ​റുപേർ വ​നി​ത​ക​ൾ. ഇ​ന്ന​ലെ​യാ​ണ് നാസ പട്ടിക പു​റ​ത്തു​വി​ട്ട​ത്. ചൊവ്വ ദൗത്യം ലക്ഷ്യമിട്ടാണ് നാസ പത്തുപേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ​ബാ​ച്ചി​ൽ​ നി​ന്നാ​യി​രി​ക്കും ഭാ​വി​യി​ൽ ചൊ​വ്വാ​ദൗ​ത്യ​ത്തി​നു​ള്ള സം​ഘ​ത്തെ നി​ശ്ച​യി​ക്കു​ക.

ആ​റുപേ​ർ വ​നി​ത​ക​ളാ​യ സ്ഥി​തി​ക്ക് ചു​വ​ന്ന ഗ്ര​ഹ​ത്തി​ലേ​ക്കു​ള്ള സം​ഘ​ത്തി​ൽ ഒ​രു വ​നി​ത​യെ​ങ്കി​ലും ഉ​റ​പ്പ്. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ചാ​ന്ദ്ര പ​രി​സ​ര​ത്തേ​ക്ക് കു​തി​ക്കു​ന്ന ആ​ർ​ട്ടി​മി​സ് -2 ദൗ​ത്യ​ത്തി​ലും ഒ​രു വ​നി​ത​യു​ണ്ട്.

നാ​സ​ക്ക് ല​ഭി​ച്ച 8000 അ​പേ​ക്ഷ​ക​രി​ൽ​ നി​ന്നാ​ണ് പ​ത്തുപേ​രെ തിര​ഞ്ഞെ​ടു​ത്ത​ത്. 2021 മു​ത​ൽ ഈ ​രീ​തി​യി​ലാണ് നാ​സ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ശാ​സ്ത്ര​ജ്ഞ​ർ തൊ​ട്ട് മു​ൻ കാ​യി​ക താ​രം വ​രെ പ​ട്ടി​ക​യി​ലു​ണ്ട്.

Related Articles

Back to top button