2 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരൻ..

ഫെബ്രുവരി 19 ന് ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി വര്‍ക്കല അയിരൂർ സ്വദേശി ഹസന്‍കുട്ടി കബീര്‍ കുറ്റക്കാരന്‍. തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയശേഷമാണ് ഇയാള്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.