സ്വകാര്യ സ്റ്റീൽ പ്ലാന്റിന്റെ മേൽക്കൂര തകർന്ന് വീണു.. ആറ് തൊഴിലാളികൾക്ക്.. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം..
സ്വകാര്യ സ്റ്റീൽ പ്ലാന്റിലെ മേൽക്കൂര തകർന്ന് വീണ് അപകടം. ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആറുപേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം.ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായ സിൽത്താര മേഖലയിലെ ഗോദാവരി പവർ ആൻഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടം നടന്നതെന്ന് റായ്പുർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ലാൽ ഉമേദ് സിങ് പറഞ്ഞു.
‘ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾ അതിനടിയിൽ കുടുങ്ങി. വിവരമറിഞ്ഞയുടൻ ഒരു പോലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയയ്ക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അപകടത്തിൽ ആറ് തൊഴിലാളികൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു,’ എസ്എസ്പി പറഞ്ഞു.
പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.