ദേശീയ പാത ചന്തിരൂരിൽ ഐസ്ക്രീം കണ്ടെയ്നർ ലോറി മറിഞ്ഞു…
അരൂർ: ദേശീയ പാത ചന്തിരൂരിൽ ഐസ്ക്രീം കണ്ടെയ്നർ ലോറി മറിഞ്ഞു. ആളപായമില്ല. ഗോവയിൽ നിന്ന് ചന്തിരൂരിലെ സ്നോമാൻ കോൾഡ് സ്റ്റോറോജിലെ കോൾഡ് സ്റ്റോറേജിൽ വൈക്കാൻ കൊണ്ടുവന്നതാണ് ഐസ്ക്രീം. ദേശീയപാത 66 ലെ ഉയരപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഗാൻട്രി ട്രെയിൻ ഓടുന്നതിന് റെയിൽ ഇട്ടിരുന്നു. റെയിൽ ഒരടി ഉയരത്തിൽ മരക്കട്ട വച്ച് ഉയർത്തിയാണ് സ്ഥാപിച്ചിരിക്കുന്നത്. ലോറികൾക്ക് കോൾഡ് സ്റ്റോറേജിലേക്ക് പോകണമെങ്കിൽ ഈ റെയിൽ മറികടന്ന് വേണം. റെയിലിന്റെ ഇരുവശവും ആവശ്യത്തിന് മെറ്റൽ മിശ്രിതം ഇട്ടാൽ മാത്രമെ ലോറികൾക്ക് റെയിൽ കയറി ഇറങ്ങാൻ പറ്റുകയുള്ളു. അത്തരത്തിൽ ആവശ്യത്തിന് മിശ്രിതം ഇടാതിരുന്നതിനാൽ ലോറിക്ക് റെയിൽ മറികടക്കാൻ പറ്റാതെ വന്നപ്പോഴാണ് ലോറി മറിഞ്ഞത്.