സംസ്ഥാനത്ത് മധ്യ-തെക്കൻ കേരളത്തിൽ മഴ ശക്തം; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം…

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. മധ്യ – തെക്കൻ കേരളത്തിൽ മഴ ശക്തമാണ്. കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും ഗ്രാമീണ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. നഗരത്തിൽ 14 ഇടങ്ങളിൽ വെള്ളം കയറി . റോഡുകളും വീടുകളും വെള്ളത്തിലായി. വേളി പൊഴി മുറിക്കാൻ വൈകിയതിനെ തുടർന്ന് ആക്കുളം ഉള്ളൂർ റോഡിൽ വെള്ളം കയറി. നെയ്യാർ ഡാമിൻറെ നാല് ഷട്ടറുകൾ 10 സെൻറിമീറ്റർ തുറന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴയിൽ നാശനഷ്ടമുണ്ടായി. തിരുവനന്തപുരം നഗരത്തിൽ തമ്പാനൂർ, കിഴക്കേക്കോട്ട, ബേക്കറി ജംഗ്ഷന് എന്നിവയടക്കം പല സ്ഥലങ്ങളിലും വെളളക്കെട്ടുണ്ടായി. സ്മാർട് സിറ്റി പദ്ധതിയിൽ റോഡുകൾ പുനർ നിർമിച്ചെങ്കിലും കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പലയിടത്തും കച്ചവടസ്ഥാപനങ്ങൾ തുറക്കാന് കഴിയാത്ത അവസ്ഥയായിരുന്നു. ആക്കുളം -ഉള്ളൂർ റോഡിലും വെളളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങൾ കുടുങ്ങി. വേളി പൊഴി മുറിക്കാൻ വൈകിയതാണ് കാരണമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വിമർശിച്ചു.കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകും.

Related Articles

Back to top button