സിപിഐഎം പ്രവര്‍ത്തകനായ ഒണിയന്‍ പ്രേമന്‍ വധക്കേസ്…പ്രതികളായ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും….

കണ്ണൂരിലെ സിപിഐഎം പ്രവര്‍ത്തകനായ ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി. പ്രതികളായ ഒമ്പത് ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. 2015 ഫെബ്രുവരി 25നാണ് കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ വെട്ടിയത്. രണ്ട് കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പ്രേമന്‍ ആശുപത്രിയില്‍വെച്ച് മരിച്ചു.

പ്രതികള്‍ക്ക് ആര്‍ക്കും തന്നെ കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ് കോടതി വെറുതെ വിട്ടത്. കേസില്‍ ആകെ 10 ബിജെപി പ്രവര്‍ത്തകരെയാണ് കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ശ്യാമ പ്രസാദ് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെട്ടിരുന്നു. സജേഷ് സി, പ്രജീഷ്, നിഷാന്ത്, ലിബിന്‍, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സി വി എന്നിവരാണ് മറ്റുപ്രതികള്‍.

Related Articles

Back to top button