സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം….നാല് ജില്ലകളിൽ അലർട്ട് …

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

മലയോര ജില്ലകളിൽ പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത നിലനിൽക്കുന്നതായും രാത്രിയടക്കം ശക്തമായ മഴയുണ്ടാകുമെന്നും സംസ്ഥാന ദുരന്തനിവാരണവകുപ്പ് അറിയിച്ചു.

നാളെ (27-09-2025) നാളെ വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button