മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദനം…

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. മൊബൈൽ മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. സഹായം തേടി പൊലീസിനെ സമീപിച്ചപ്പോൾ വീണ്ടും മർദിച്ചതായും പരാതിയുണ്ട്. മലയാളികളായ സുദിൻ, അശ്വന്ത് എന്നിവർക്കാണ് മർദനമേറ്റത്.

പൊലീസ് റൂമിൽ എത്തിച്ച് മർദിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. ബൂട്ട് ഇട്ട് ചവിട്ടുകയും, മുഖത്ത് അടിക്കുകയും, ഫൈബർ സ്റ്റിക് കൊണ്ട് മർദിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ . ഹിന്ദി സംസാരിക്കാൻ ആവശ്യപ്പെട്ട് തല്ലിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നൽകി.

Related Articles

Back to top button