കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ പോകുന്നതിനിടെ വാഹനാപകടം.. റോഡിലേക്ക് വീണ വിദ്യാർഥിയുടെ ശരീരത്തിലൂടെ അതേ വാഹനം കയറിയിറങ്ങി..

അമിതവേഹത്തിലെത്തിയ മീൻവണ്ടി ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. മൂതാക്കര സുനാമി ഫ്ലാറ്റ് 149-ൽ ജോസഫ് അലക്സ്-തസ്‌നസ് ദമ്പതിമാരുടെ മകൻ രോഹിത് (11) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ പോകുന്നതിനിടെയായിരുന്നു രോഹിത്തിനെ മീൻവണ്ടി ഇടിച്ചിട്ടിട്ട്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് രോഹിത്തിന്റെ ശരീരത്തിലൂടെ ഇതേ വണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. കൊല്ലം പോർട്ട് റോഡിൽ വെച്ചായിരുന്നു അപകടം. ഡിവൈഡർ കടന്ന് നടന്നുപോകവെയാണ് പോർട്ടിൽ നിന്നിറങ്ങിവന്ന വണ്ടിയാണ് കുട്ടിയെ ഇടിച്ചത്.

പോർട്ടിന് മുന്നിൽ മീൻകച്ചവടത്തിന്റെ തിരക്കുണ്ടായിരുന്നു. തങ്കശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി പെട്ടെന്ന് വേഗം കൂട്ടിയതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടം കണ്ട ഓടിയെത്തിയ നാട്ടുകാരും പ്രദേശവാസികളും കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടർന്ന് നിർത്താതെ പോയ വാഹനം ജോനകപ്പുറത്തുെവച്ച നാട്ടുകാർ ഡ്രൈവറെ വളഞ്ഞിട്ട് പിടികൂടി. ഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. രോഹിതിൻറെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മൂതാക്കര സെയ്‌ൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. സഹോദരൻ: ഏദൻ. സംഭവത്തിൽ പള്ളിത്തോട്ടം പോലീസ് കേസെടുത്തു.

Related Articles

Back to top button