കെജെ ഷൈനെതിരായ സൈബര്‍ ആക്രമണം: ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് കെഎം ഷാജഹാൻ,

സിപിഎം നേതാവ് കെജെ ഷൈനും വൈപ്പിൻ എംഎൽഎയ്ക്കുമെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റിലായ യൂട്യൂബർ കെഎം ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ ആലുവ സൈബർ ക്രൈം സ്റ്റേഷനിലാണ് ഷാജഹാൻ. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്‍റെ പ്രതിരോധം. രണ്ട് ദിവസം മുന്പ് കെജെ ഷൈനിന്‍റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ പേരിൽ ഷൈൻ നൽകിയ പുതിയ പരാതിയിലാണ് അറസ്റ്റ്. പിണറായി വിജയനെതിരെ ഉൾപ്പെടെ ഒരുപാടുണ്ട് പറയാനുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയെത്തുമ്പോൾ പ്രതികരിക്കാം എന്നും ഷാജഹാൻ പറഞ്ഞു.

Related Articles

Back to top button