വീട്ടുജോലിക്കാരുടേയും വാടകക്കാരുടേയും ക്രിമിനൽ പശ്ചാത്തലം അറിയണോ?..പുതിയ ഓണ്‍ലൈന്‍ സേവനവുമായി പൊലീസ്..
പ്രായമായ മാതാപിതാക്കൾക്ക് തുണയായി വീട്ടിലൊരാളെ നിർത്തണം. പക്ഷേ സമീപകാലത്തെ അക്രമ സംഭവങ്ങൾ ഭയന്ന് ഇതിന് മുതിരാതെ ഇരുന്നിട്ടുണ്ടോ? വാടകയ്ക്ക് വീട് നൽകിയ ശേഷം വാടകക്കാരെ കൊണ്ട് മോശം അനുഭവമുണ്ടായതി, പിന്നീട് വീട് ഒഴിച്ചിടുന്ന അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? വാടകക്കാരെ കുറിച്ചും വീട്ടുജോലിക്കാരെ കുറിച്ചും ഇനിയും കൃത്യമായി വിവരങ്ങൾ നൽകാൻ കേരള പൊലീസുണ്ടാവും. ചെറിയ തുക നൽകിയാൽ ആളുകളുടെ പശ്ചാത്തല പരിശോധന നടത്തുന്ന സംവിധാനവുമായി കേരള പൊലീസ്. കേരള പൊലീസിന്റെ ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിന്റെ കീഴിലാണ് പശ്ചാത്തല പരിശോധന ഡിജിറ്റൽ സർവ്വീസായി ആരംഭിക്കുന്നത്. പോൽ ആപ്പ് വഴിയും തുണ പോർട്ടൽ വഴിയും ഈ സേവനം ഉപയോഗിക്കാമെന്നാണ് സംസ്ഥാന പൊലീസ് മേധാവി റെവാഡ എ ചന്ദ്രശേഖർ വ്യക്തമാക്കിയത്.