നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ചു…വിദ്യാർത്ഥികൾക്ക് പരിക്ക്…പിന്നാലെ ഓട്ടോ ഡ്രൈവർ…

ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. പള്ളഞ്ചിയി ലെ കെ. അനീഷ് (40) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ബേത്തൂർപാറ സ്കൂളിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയാണ് ഡ്രൈവർ അനീഷ് ആസിഡ് കഴിച്ചതെന്നാണ് കരുതുന്നത്.

ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരിക്കേറ്റത്. ഭാര്യ : വീണ, മക്കൾ: നീരജ്, ആരവ്. പരേതനായ കെ.ശേഖരൻ നായരുടെയും സി.കമലക്ഷിയുടെയും മകനാണ്.

Related Articles

Back to top button