ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് പോസ്റ്റ്.. സർക്കാർ അധ്യാപകനെതിരേ കേസ്…

ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച്‌ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടെന്ന പരാതിയിൽ ആനക്കര മേലെഴിയം ഗവ. എൽ.പി. സ്കൂളിലെ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു.കൂറ്റനാട് തൊഴുക്കാട് സ്വദേശി കള്ളിവളപ്പിൽ കെ.വി. പ്രകാശി(46)നെതിരേയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്.

എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പു പൂക്കാട്ടിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. അധ്യാപകനെതിരേ കോൺഗ്രസ് ആനക്കര മണ്ഡലം, കെഎസ്‌യു തൃത്താല മണ്ഡലം കമ്മിറ്റികളും പരാതി നൽകിയിരുന്നു.

Related Articles

Back to top button