വൃദ്ധയെ പീഡിപ്പിച്ച സംഭവം.. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്….

തിരുവനന്തപുരം വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സെൽ തുറന്ന് അഴിച്ചുമാറ്റുകയായിരുന്നു. ശേഷം കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.

മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ പ്രതി നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയിൽ താമസിക്കുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പുറത്ത് പോയ വയോധികയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ നജീം ഉപദ്രവിക്കുന്നതാണ് കണ്ടത്. തുടർന്ന് ഇയാളെ തടഞ്ഞു വെച്ച് ബഹളം കൂട്ടി നാട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Related Articles

Back to top button