തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക.. വോട്ടർമാരെ അനധികൃതമായി വെട്ടിയെന്ന് യുഡിഎഫ്.. പരേതർക്കൊപ്പം ചായ കുടിച്ച് പ്രതിഷേധം…
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വോട്ടർമാരെ അനധികൃതമായി വെട്ടിയെന്ന് ആരോപണം. കോഴിക്കോട് കുരുവെട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ 12 പേരെയാണ് ഒഴിവാക്കിയത്. ഇവർ കരട് വോട്ടർ ലിസ്റ്റിൽ ഉണ്ടായിരുന്നു. അന്തിമ പട്ടികയിൽ നിന്നാണ് ഒഴിവാക്കിയത്. ജീവിച്ചിരിക്കുന്ന വോട്ടർമാരെ മരിച്ചെന്നു കാണിച്ച് പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർന്ന് വോട്ടർ പട്ടികയിലെ പരേതർക്കൊപ്പം ചായ കുടിച്ച് യുഡിഎഫ് പ്രതിഷേധിക്കുകയും ചെയ്തു.
രണ്ടു മാസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്നലെ വ്യക്തമാക്കിയത്. പക്ഷെ ഇപ്പോഴും വാർഡ് വിഭജനത്തെ ചൊല്ലിയും വോട്ടർപട്ടികയെ ചൊല്ലിയും തർക്കം തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ പരേതർക്കൊപ്പം കോഴിക്കോട് കുരുവട്ടൂർ പഞ്ചായത്തിലെ വോട്ടർമാർ ചായകുടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഏഴാം വാർഡിലെ 12 ജീവിച്ചിരിക്കുന്ന വോട്ടർമാരെയാണ് മരിച്ചെന്നു കാണിച്ച് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ എന്നാണ് യുഡിഎഫ് ആരോപണം.