‘തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും….പി വി അൻവർ
തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. UDF അസോസിയേറ്റ് അംഗമായിരിക്കും. എന്നാൽ ഔദ്യോഗിക ചർച്ചകൾ ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കും.
ഇതിന് ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തിയെന്നും അൻവർ പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികളുമായി കൂട്ടുചേരും. ഫാസിസ്റ്റ് കക്ഷികളുമായി ബന്ധമില്ല.യു ഡി എഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച നടക്കുന്നില്ല. CPM സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ ഹൈജാക്ക് ചെയ്യുന്നു.