കൊല്ലത്ത് റബര്‍ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി…

കൊല്ലം: കൊല്ലം പുനലൂർ മുക്കടവിൽ റബര്‍ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. പിറവന്തൂർ പഞ്ചായത്തിലെ വൻമിള വാർഡിൽ മലയോര ഹൈവേയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.

പുനലൂർ പത്തനാപുരം പാതയിൽ മുക്കടവ് ജംഗ്ഷനിൽ വശത്തായി കിടക്കുന്ന വലിയ തോട്ടത്തിന്റെ ഏറ്റവും മുകൾഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ ഏറെ നാളുകളായി ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ പ്രദേശം വലിയ കാട് പിടിച്ച് കിടക്കുകയാണ് ഇവിടേക്ക് അധികമാരും എത്താറില്ലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കാന്താരി ശേഖരിക്കുവാനായി ഇവിടെ എത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. പുനലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button