തിരുവനന്തപുരത്ത് പട്ടാപ്പകൽ മാതാവിൻ്റെ രൂപ കൂട് തല്ലിപ്പൊളിച്ച് മോഷണം…
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രല്‍ പള്ളിയിൽ പട്ടാപ്പകൽ മോഷണം. ബസ്റ്റാൻ്റിന് പുറകിലത്തെ കത്തോലിക്ക ചർച്ചിലാണ് മോഷണം നടന്നത്. മാതാവിൻ്റെ രൂപ കൂട് തല്ലിപ്പൊളിച്ച് 6000 രൂപയും ഒരു ഗ്രാം സ്വർണ്ണ കുരിശുമാണ് കവർന്നത്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.