മോഷണ വാഹനത്തെ കുറിച്ച് വിവരം ലഭിച്ച് പൊലീസെത്തി.. പരിശോധനയിൽ കണ്ടത്.. 4 യുവാക്കൾ പിടിയിൽ…
തിരുവനന്തപുരം കല്ലമ്പലത്ത് മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന എം ഡി എം എ യും മാരകായുധങ്ങളുമായി നാല് യുവാക്കളെ കല്ലമ്പലം പോലീസ് പിടികൂടി. നഗരൂർ സ്വദേശി അർജുൻ, ബീമാപള്ളി സ്വദേശികളായ അരുൺ, അബ്ദുള്ള വെട്ടുകാട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. കല്ലമ്പലത്ത് നിന്നും രണ്ടു മാസങ്ങൾക്ക് മുമ്പ് മോഷണം പോയ ഇന്നോവ കാറുമായിട്ടാണ് പ്രതികൾ പിടിയിലായത്.കാണാതായ വാഹനം കല്ലമ്പലം ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പൊലീസിനെ കണ്ടതോടെ വാഹനം നിര്‍ത്താതെ പോയി. പിന്നാലെ എത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. ദേഹ പരിശോധനയിലാണ് 17 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും.