വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് തർക്കം.. ഓച്ചിറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദനം…

ഓച്ചിറയിൽ കെഎസ്ആർടിസി ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവർ ആക്രമിച്ചു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ തമ്മിൽ തർക്കമുണ്ടായി. ഇതിനെ തുടർന്നാണ് ഓട്ടോഡ്രൈവറായ മേമന സ്വദേശി അബ്ദുൾ റഹീം കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ചത്.

നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഷൈൻ മോഹന് പരിക്കേറ്റു. ഷൈൻമോഹനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Back to top button