ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി…യാത്രക്കാരിക്ക് പരിക്ക്
ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി അപകടം. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ബസ് ഇടിച്ചുകയറ്റിയ സംഭവത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം തിരുവാലിയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മഞ്ചേരി ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തുനിന്നുമായി വണ്ടൂരിലേക്ക് വരുകയായിരുന്നു ഇരു സ്വകാര്യ ബസുകളും.