കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ സംഘർഷത്തിനിടയിൽ എസ്എഫ്ഐക്കുനേരെ ലാത്തിചാർജ്.. ഡിവൈഎസ്‍പിക്ക് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം…

എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ലാത്തിചാർജ് നടത്തിയ സംഭവത്തിന് പിന്നാലെ കോട്ടയം ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം. കോട്ടയം സിഎംഎസ് കോളേജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ലാത്തി ചാർജ് നടത്തിയതി കോട്ടയം ഡിവൈഎസ്‍പി കെജി അനീഷിനെയാണ് സ്ഥലം മാറ്റിയത്. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്ക് ആണ് മാറ്റിയത്. സിഎംഎസ് കോളേജ് തെരഞ്ഞെടുപ്പിനിടയിൽ വോട്ടെണ്ണൽ ഹാളിനുള്ളിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ച എസ്എഫ്ഐക്കാർക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു. സംഘർഷത്തിനിടയിൽ തന്നെ എസ്എഫ്ഐക്കാർ ഡിവൈഎസ്പിയെ സ്ഥലം മാറ്റുമെന്ന് ഭീഷണി ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിവൈഎസ്‍പിക്കെതിരെ നടപടി. അതേസമയം, സാധാരണ സ്ഥലം മാറ്റമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

Related Articles

Back to top button