16കാരനെ പീഡിപ്പിച്ച സംഭവം.. യൂത്ത് ലീഗ് നേതാവിനെ പിടികൂടാനാകാതെ പൊലീസ്…

ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യൂത്ത് ലീഗ് നേതാവിനെ പിടികൂടാതെ പൊലീസ്. തൃക്കരിപ്പൂര്‍ സ്വദേശിയായ സിറാജുദ്ദീനാണ് ഒളിവില്‍ പോയത്. സംഭവത്തില്‍ കോട്ടയം സ്വദേശി ജിതിന്‍ ദാസ്, ചെങ്ങന്നൂര്‍ സ്വദേശി അബ്ദുല്‍ കലാം ആസാദ് എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

കോളേജ് അധ്യാപകനും കോട്ടയം പൊയില്‍ സ്വദേശിയുമായ പുളിയുള്ള പറമ്പില്‍ ജിതിന്‍ ദാസിനെ തലശ്ശേരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ സ്വദേശി അബ്ദുല്‍ കലാം ആസാദിനെ കൊച്ചി എളമക്കര പോലീസ് പിടികൂടുകയായിരുന്നു. 16കാരനെ ഇടപ്പള്ളിയിലും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും വെച്ചാണ് അബ്ദുല്‍ കലാം ആസാദ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുമായി ഡേറ്റിംഗ് ആപ്പിലൂടെ ചാറ്റിങ് നടത്തിയാണ് പ്രതി 16 കാരനെ എറണാകുളത്ത് എത്തിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ചന്തേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂത്ത് ലീഗ് ജില്ലാ നേതാവ് സിറാജുദ്ദീനെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസെടുത്തത് അറിഞ്ഞത് മുതല്‍ പ്രതി ഒളിവിലാണ്.

Related Articles

Back to top button