ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം…അന്വേഷണം ബെംഗളൂരുവിലേക്ക്…

പാലക്കാട്‌ ചന്ദ്രനഗറിൽ 13 കാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. പാലക്കാട്‌ ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹർജിത് പത്മനാഭനെ ആണ് കാണാതായത്. വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒന്നര ദിവസം പിന്നിടുകയാണ്.

വിദ്യാര്‍ത്ഥിയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. വിദ്യാര്‍ത്ഥി ഇന്നലെ രാവിലെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ഇന്‍റര്‍സിറ്റി എക്സ്പ്രസിൽ കയറിയെന്ന വിവരം ലഭിച്ചെന്ന് കസബ പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണത്തിന്‍റെ ഭാഗമായി കസബ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരുവിലേക്ക് യാത്രതിരിച്ചത്.

Related Articles

Back to top button