ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റു മധ്യവയസ്കന് ദാരുണാന്ത്യം…

ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി സ്വദേശി മനോജ് ആണ് മരിച്ചത്. മനോജ് ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയിൽ മനോജിനെ അടുക്കളയിലെ നിലത്ത് കണ്ടെത്തിയത്. ദേഹത്ത് ഇൻഡക്ഷൻ കുക്കറുമുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഡക്ഷൻ കുക്കറിൽ നിന്നും നേരത്തെയും ഷോക്കേറ്റ സ്ഥിതിയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

Related Articles

Back to top button